തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ ന​ട​ന്ന വേ​ട്ട​യാ​ട​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി. ഉ​മ്മ​ൻ ​ചാ​ണ്ടി​യെ​പ്പോ​ലെ ഒ​രാ​ളെ ഇ​ങ്ങ​നെ വേ​ട്ട​യാ​ടി​യ​ത് ശ​രി​യോ തെ​റ്റോ എ​ന്ന് പു​തു​പ്പ​ള്ളി​ക്കാ​ർ തീ​രു​മാ​നി​ക്കും. ഉ​മ്മ​ൻ ​ചാ​ണ്ടി​യെ പു​തു​പ്പ​ള്ളി​ക്കാ​ർ മ​റ​ക്കി​ല്ലെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു.

ഉ​മ്മ​ൻ ചാ​ണ്ടി മാ​ത്ര​മ​ല്ല കു​ടും​ബം മു​ഴു​വ​ൻ വേ​ട്ട​യാ​ട​പ്പെ​ട്ടു. ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ടും​ബ​ത്തെ​യാ​കെ വേ​ട്ട​യാ​ടി​യ​ത്. ചാ​ണ്ടി ഉ​മ്മ​നെ വ്യ​ക്തി​പ​ര​മാ​യി തേ​ജോ​വ​ദം ചെ​യ്യാ​ൻ ന​ട​ത്തി​യ ശ്ര​മം കേ​ര​ളം മ​റ​ക്കി​ല്ലെ​ന്നും ആ​ന്‍റ​ണി വ്യ​ക്ത​മാ​ക്കി.

ഉ​മ്മ​ൻ​ ചാ​ണ്ടി​യി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് പൊ​രു​ത്ത​പ്പെ​ടാ​നാ​യി​ട്ടി​ല്ല. ഊ​ണി​ലും ഉ​റ​ക്ക​ത്തി​ലും ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ മ​ന​സി​ൽ ആ​ദ്യം വ​രു​ന്ന​ത് പു​തു​പ്പ​ള്ളി​യാ​ണെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.