ഹൊ​ന​ലു​ലു: പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഹ​വാ​യി​ലെ മൗ​യി ദ്വീ​പി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. ആ​റ് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ശ​ക്തി​യേ​റി​യ കാ​റ്റു​വീ​ശു​ന്ന​തി​നാ​ൽ തീ​യ​ണ​യ്ക്ക​ല്‍ പ്ര​യാ​സ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൗ​യി​യി​ൽ പ​ല മേ​ഖ​ല​ക​ളി​ലും വൈ​ദ്യു​തി പൂ​ര്‍​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. നൂ​റി​ലേ​റെ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ തീ​കെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

കാ​ട്ടു​തീ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൗ​യി​ലേ​ക്ക് ആ​ളു​ക​ൾ വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൗ​യി​യു​ടെ അ​യ​ൽ ദ്വീ​പാ​യ ബി​ഗ് ഐ​ല​ൻ​ഡി​ലെ പ​ല​യി​ട​ങ്ങ​ളി​ലും തീ​പി​ട​ർ​ന്നി​ട്ടു​ണ്ട്.