കോടതി കയറി മിത്ത് വിവാദം; സ്പീക്കർക്കെതിരേ ഹർജി
Wednesday, August 9, 2023 10:21 PM IST
തിരുവനനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ മാനനഷ്ടക്കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. ബിജെപി നേതാവ് ആർ.എസ്.രാജീവാണ് ഹർജിക്കാരൻ. മൊഴി രേഖപ്പെടുത്തിയ കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.
തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് പി.എസ്.സുമിയാണ് കേസ് പരിഗണിച്ചത്. ഹിന്ദുമത വിശ്വാസത്തെ സംബന്ധിച്ച് ഏതു പ്രവർത്തികളും തുടങ്ങുന്നത് ഗണപതി ആരാധനയോടു കൂടിയാണെന്നും ഇത്തരം ആരാധനാ വിശ്വാസത്തെയാണ് സ്പീക്കർ അറിഞ്ഞുകൊണ്ട് തകർത്തതെന്നും ആർ.എസ്.രാജീവ് മൊഴി നൽകി. കേസിന്റെ തുടർ മൊഴി എടുപ്പ് തുടരും.