പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയെ ശനിയാഴ്ച പ്രഖ്യാപിക്കും: വി.എൻ. വാസവൻ
Wednesday, August 9, 2023 7:27 PM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ.
പാര്‍ട്ടി സെക്രട്ടേറിയറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്നശേഷം ഓഗസ്റ്റ് 12-ന് സ്ഥാനാർഥിയെ കോട്ടയത്ത് വച്ച് പ്രഖ്യാപിക്കുമെന്ന് വാസവൻ വ്യക്തമാക്കി.
കോൺഗ്രസിന്റെ തൃക്കാക്കര മോഡല്‍ പ്രചരണം കോട്ടയത്ത് നടക്കില്ല. സഹതാപതരംഗം മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ടെന്നും പുതുപ്പള്ളി സിപിഎമ്മിന് ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണെന്നും വാസവൻ അവകാശപ്പെട്ടു.