നൂഹ് കലാപം: സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ വീഴ്ചകളുണ്ടായെന്ന് ഹരിയാന ഉപമുഖ്യമന്ത്രി
Wednesday, August 9, 2023 10:35 AM IST
ന്യൂഡൽഹി: ഹരിയാനയിലെ നൂഹിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിൽ ഭരണകൂടത്തിന് വീഴ്ചകളുണ്ടായെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. ഇന്റലിജൻസ് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്ഥിതിഗതികൾ പൂർണമായും വിലയിരുത്താൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചില്ല. നൂഹിലെ ജില്ലാ പോലീസ് മേധാവി (ഇപ്പോൾ സ്ഥലംമാറ്റിയിട്ടുണ്ട്) ജൂലൈ 22 മുതൽ അവധിയിലായിരുന്നു. അധിക ചുമതലയുള്ളയാൾക്ക് സ്ഥിതിഗതികൾ ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ല.
കൂടാതെ ഘോഷയാത്രയ്ക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്ക് അത് ശരിയായി വിലയിരുത്താൻ കഴിഞ്ഞില്ല. ഇതും അന്വേഷിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.