മഹാരാഷ്ട്രയിൽ തക്കാളി കൃഷിക്ക് സിസിടിവി സുരക്ഷ
Tuesday, August 8, 2023 11:17 PM IST
ഔറംഗബാദ്: തക്കാളിയുടെ തീപിടിച്ച വിലമൂലം മോഷണശ്രമങ്ങൾ ഉണ്ടായതോടെ കൃഷിയിടത്തിന് സിസിടിവി സുരക്ഷയൊരുക്കി മഹാരാഷ്ട്രയിലെ കർഷകൻ.
ഔറംഗബാദിലെ ഷാപുർ ബൻജാറിലെ കർഷകനായ ശരത് റാവത്താണ് മോഷണം തടയാൻ അഞ്ച് ഏക്കറോളമുള്ള തക്കാളിപ്പാടത്തിന് ചുറ്റം സിസിടിവി സ്ഥാപിച്ചത്.
രാജ്യത്ത് പലയിടത്തും കിലോയ്ക്ക് 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലാണ് തക്കാളി വില. 25 കിലോയോളം വരുന്ന ഒരു പെട്ടി തക്കാളിക്ക് ശരാശരി 3,000 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ശരത് റാവത്ത് പറഞ്ഞു.
കഴിഞ്ഞയാഴ്ച തന്റെ തോട്ടത്തിൽനിന്ന് 25 കിലോയോളം തക്കാളി ആരോ മോഷ്ടിച്ചെന്നും ഇതോടെയാണ് സിസിടിവിയെക്കുറിച്ച് ആലോചിച്ചതെന്നും റാവത്ത് അറിയിച്ചു.