പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ മണിക്കൂറുകൾക്കകം പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ്
Tuesday, August 8, 2023 6:36 PM IST
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനെതിരായ വിചാരണ നടപടിക്ക് വേദിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പുതുപ്പള്ളിയിൽ വിജയം മാത്രമല്ല കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് സതീശൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ ജനം വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പിൽ, ഉമ്മൻ ചാണ്ടി നേരത്തെ നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മണിക്കൂറുകൾക്കകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും സതീശൻ അറിയിച്ചു.