"ഇന്ദിരാ ഗാന്ധി മരിച്ചതിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ജയിച്ചത് സിപിഎം'
Tuesday, August 8, 2023 5:58 PM IST
തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ.
പുതുപ്പള്ളിയിൽ ഇടതുപക്ഷത്തിന് വലിയ രാഷ്ട്രീയ പിന്തുണയാണുള്ളതെന്ന് വാസവൻ പറഞ്ഞു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തിൽ ആറും എൽഡിഎഫ് ആണ് ഭരിക്കുന്നത്.
ഇന്ദിരാ ഗാന്ധി മരിച്ചതിന് ശേഷമുള്ള 1984-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, രാജ്യമെങ്ങും സഹതാപതരംഗം ആഞ്ഞടിച്ചപ്പോഴും കോട്ടയം മണ്ഡലത്തിൽ വിജയിച്ചത് സിപിഎം സ്ഥാനാർഥി കെ. സുരേഷ് കുറുപ്പ് ആണെന്ന് വാസവൻ ഓർമിപ്പിച്ചു.
പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ചുമതലകൾക്കായി സിപിഎം നിയോഗിച്ചിട്ടുള്ള നേതാവാണ് വി.എൻ. വാസവൻ.