ച​ങ്ങ​നാ​ശേ​രി: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി​യു​ള്ള തു​ട​ർ​സ​മ​ര​ങ്ങ​ളെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യാ​നാ​യി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ചേ​രാ​ൻ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി(​എ​ൻ​എ​സ്എ​സ്).

ഇ​ന്ന് പെ​രു​ന്ന​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ബോ​ർ​ഡ് അം​ഗ​വും ഇ​ട​തു​മു​ന്ന​ണി എം​എ​ൽ​എ​യു​മാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. വി​ഷ​യ​ത്തി​ൽ ഗ​ണേ​ഷ് ഇ​തു​വ​രെ പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടി​ല്ല.

ഷം​സീ​ർ വി​വാ​ദ​പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യും​വ​രെ പ്ര​ക്ഷോ​ഭം തു​ട​രാ​നാ​ണ് എ​ൻ​എ​സ്എ​സ് നീ​ക്കം. ഇ​തി​നാ​യു​ള്ള ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ൽ ന​ട​ക്കും.