നൗഷാദ് തിരോധനക്കേസ്: ഡിവൈഎസ്പി ഉൾപ്പെടെ മർദിച്ചു, മുഖ്യമന്ത്രിക്ക് പരാതി നൽകി അഫ്സാന
Friday, August 4, 2023 7:05 PM IST
പത്തനംതിട്ട: കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി അഫ്സാന. പോലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന പരാതിയിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവിക്കും യുവജന കമ്മീഷനും അഫ്സാന പരാതി നല്കി.
മര്‍ദിച്ച പോലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയത്. ഡിവൈഎസ്പി ഉള്‍പ്പെടെ ഏഴ് പേര് മര്‍ദിച്ചെന്ന് അഫ്സാന പരാതിയില്‍ പറയുന്നു.
കൊലക്കുറ്റം പോലീസ് തനിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചെന്ന അഫ്സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാര്‍ക്കെതിരെ അഫ്സാന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.