ട്രാവൻകൂർ പാലസ് ഉദ്ഘാടനം ഇന്ന്
Friday, August 4, 2023 7:41 AM IST
ന്യൂഡൽഹി: നവീകരിച്ച ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി.രാജീവ്, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.