മെക്സിക്കോയിൽ ബസ് അപകടം; ഇന്ത്യക്കാരുൾപ്പടെ 17 പേർ മരിച്ചു
Friday, August 4, 2023 3:34 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ ബസ് അപകടത്തിൽ ആറ് ഇന്ത്യക്കാരുൾപ്പടെ 17 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ മെക്സിക്കോയിലാണ് അപകടം നടന്നത്.
ടിജുവാനയിലേക്ക് 40 യാത്രക്കാരുമായി പോയ ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 20ലധികം ആളുകൾക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം വളരെ ദുഷ്കരമായിരുന്നുവെന്ന് നയറിത് സംസ്ഥാനത്തിന്റെ സുരക്ഷാ സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജോർജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു.
അപകടകാരണം വ്യക്തമല്ല. അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ പേര് വിവരങ്ങൾ ലഭ്യമല്ല.