നിയമന ചട്ടങ്ങള്‍ ലംഘിക്കുന്നു; കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍
Thursday, August 3, 2023 2:36 PM IST
തിരുവനന്തപുരം: കേരളത്തിൽ ഐഎഎസ് നിയമന ചട്ടങ്ങള്‍ ലംഘിക്കുന്നെന്നാരോപിച്ച് ഉദ്യോഗസ്ഥർ നൽകിയ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണൽ.
വിരമിച്ചവരെയും ഐഎഎസ് ഇല്ലാത്തവരെയും കേഡര്‍ തസ്തികയില്‍ നിയമിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരാണ് കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. കേഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് മുമ്പ് സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ അനുമതി വേണം.
എന്നാൽ സിവില്‍ സര്‍വീസ് ബോര്‍ഡിനോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ പല നിയമങ്ങളും നടത്തുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഉദ്യോഗസ്ഥര്‍ ഇതിന്റെ ഫലം അനുഭവിച്ചുകൊണ്ട് ഇരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
നേരത്തേ സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ ഇത് വീണ്ടും ആവര്‍ത്തിക്കുകയാണെന്നും ഹര്‍ജിയിലുണ്ട്.