ഓസ്ട്രേലിയൻ ഓപ്പണ്‍: ട്രീസ-ഗായത്രി സഖ്യം മുന്നോട്ട്
Tuesday, August 1, 2023 10:54 PM IST
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ബാഡ്മിന്റണിൽ വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം പ്രീക്വാർട്ടറിൽ. കാനഡയുടെ കാതറിൻ ചിയൊ-ജോസഫിൻ വൂ സഖ്യത്തെയാണ് ഇന്ത്യൻ കൂട്ടുകെട്ട് ആദ്യറൗണ്ടിൽ കീഴടക്കിയത്. സ്കോർ: 21-16, 21-17.
ഇന്ത്യയുടെ മറ്റൊരു വനിതാ ഡബിൾസ് സഖ്യമായ താനിഷ ക്രാസ്റ്റൊ-അശ്വിനി പൊന്നപ്പ ആദ്യറൗണ്ടിൽ പുറത്തായി.