പാലക്കാട്ടെ വിദ്വേഷ മുദ്രാവാക്യം; എട്ട് സംഘപരിവാർ പ്രവർത്തകർ പിടിയിൽ
Tuesday, August 1, 2023 6:31 PM IST
പാലക്കാട്: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുസ്ലിം യൂത്ത് ലീഗ് എന്നിവർക്കെതിരെ പാലക്കാട് കൊപ്പത്ത് വച്ച് നടത്തിയ പ്രതിഷേധമാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ എട്ട് ആർഎസ്എസ് - ബിജെപി പ്രവർത്തകർ അറസ്റ്റിൽ.
കേസിൽ ഇന്ന് അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പിടിയിലായ മൂന്ന് പേരടക്കം ആകെ എട്ട് പേരാണ് കേസിൽ അറസ്റ്റിലായത്.
ശനിയാഴ്ച സംഘപരിവാർ സംഘടനകൾ നടത്തിയ മാർച്ചിനിടെ ഷംസീറിനെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയെന്നും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ഇസ്മയിൽ നൽകിയ പരാതിയിലാണ് നടപടി.