തിളക്കം കൂടുതൽ; "എക്സ്' ലോഗോ താഴെയിറക്കി അധികൃതർ
Tuesday, August 1, 2023 6:17 PM IST
സാൻ ഫ്രാൻസിസ്കോ: നീലക്കിളിയെ പറത്തിവിട്ടതിന് പിന്നാലെ എക്സ് ആയി രൂപാന്തരം ചെയ്ത ട്വിറ്ററിന് "പേരുദോഷം' അവസാനിക്കുന്നില്ല. സാൻ ഫ്രാൻസിസ്കോ നഗരത്തിലെ കമ്പനി ആസ്ഥാനമന്ദിരത്തിൽ സ്ഥാപിച്ച കൂറ്റൻ എക്സ് ലോഗോ നഗരാധികൃതർ നീക്കം ചെയ്തു.
വെള്ളിനിറം പൂശിയ ഇരുമ്പ് ചട്ടക്കൂടിൽ നിർമിച്ച ലോഗോയ്ക്കെതിരെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി 24 പരാതികൾ ലഭിച്ചിരുന്നതായി സാൻ ഫ്രാൻസിസ്കോ കെട്ടിടനിർമാണ പരിശോധനാ വിഭാഗം അധികൃതർ അറിയിച്ചു.
ലോഗോയുടെ അമിതമായ തിളക്കം വാഹനാപകടങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ലോഗോ സ്ഥാപിച്ചത് സുരക്ഷാ അനുമതി വാങ്ങാതെയാണെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു.