“രഞ്ജിത്ത് വളരെ മാന്യനായ കേരളം കണ്ട ഇതിഹാസം’
സ്വന്തം ലേഖകൻ
Tuesday, August 1, 2023 2:25 PM IST
തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. അവാർഡ് നിർണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. ഇതിൽ രഞ്ജിത്തിന് റോൾ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഇടപെടാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഏറ്റവും വലിയ ഇതിഹാസമാണ്. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. സംസ്കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.
അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്നുളള സംവിധായകൻ വിനയന്‍റെ ആരോപത്തിലാണ് മന്ത്രിയുടെ മറുപടി. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന ജൂറി അംഗം നേമം പുഷ്പരാജിന്‍റെ ഓഡിയോ സന്ദേശം വിനയൻ പുറത്തുവിട്ടിരുന്നു.