നൗഷാദ് തിരോധാനവും മടങ്ങിവരവും; പോലീസ് നടപടികളിൽ വകുപ്പുതല അന്വേഷണം
Monday, July 31, 2023 9:57 PM IST
പത്തനംതിട്ട: നൗഷാദ് തിരോധാന കേസിലെ പോലീസ് നടപടികളിൽ വകുപ്പുതല അന്വേഷണത്തിനു ദക്ഷിണ മേഖല ഡിഐജിയുടെ നിർദേശം. പത്തനംതിട്ട ജില്ലാ അഡീഷണൽ എസ്പി ആർ. പ്രദീപ്കുമാർ പരിശോധിച്ച് റിപ്പോർട്ട് നൽകും.
പോലീസ് മർദിച്ച് കൊലക്കുറ്റം കെട്ടിവയ്ക്കാൻ ശ്രമിച്ചെന്ന് നൗഷാദിന്റെ ഭാര്യ അഫ്സാന ആരോപണം ഉന്നയിച്ചിരുന്നു.ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പോലീസ് തല്ലി പറയിപ്പിച്ചു എന്നാണ് അഫ്സാനയുടെ ആരോപണം.
കൂടൽ പോലീസിനും ഡിവൈഎസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉന്നയിക്കുന്നത്.