തലശേരിയില്‍ റെയില്‍വേ ഗേറ്റില്‍ ലോറിയിടിച്ച് അപകടം; ഡ്രൈവര്‍ക്കെതിരേ കേസെടുത്തു
Monday, July 31, 2023 10:44 AM IST
കണ്ണൂര്‍: തലശേരി കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ലോറി റെയില്‍വേ ഗേറ്റിലിടിച്ച് അപകടം. റെയില്‍വേ ഗേറ്റ് തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. ഇവിടെ അറ്റക്കുറ്റപ്പണികള്‍ നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
രാവിലെ ആറിനാണ് സംഭവം. തലശേരി ഭാഗത്തേയ്ക്ക് സാധനങ്ങളുമായി പോയ നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് റെയില്‍വേ ഗേറ്റിലിടിക്കുകയായിരുന്നു.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ റെയില്‍വേ പോലീസ് കേസെടുത്തു.