നി​തീ​ഷ് കു​മാ​റി​നാ​യി ബി​ജെ​പി​യു​ടെ വാ​തി​ലു​ക​ള്‍ ഇ​നി തു​റ​ക്കി​ല്ലെ​ന്ന് സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി
നി​തീ​ഷ് കു​മാ​റി​നാ​യി ബി​ജെ​പി​യു​ടെ വാ​തി​ലു​ക​ള്‍ ഇ​നി തു​റ​ക്കി​ല്ലെ​ന്ന് സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി
Sunday, July 30, 2023 11:43 PM IST
പാ​റ്റ്ന: ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നാ​യി ഭാ​ര​തീ​യ ജ​ന​ത പാ​ര്‍​ട്ടി (ബി​ജെ​പി) യു​ടെ വാ​തി​ലു​ക​ള്‍ തു​റ​ക്കി​ല്ലെ​ന്ന് സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി. നി​തീ​ഷ് കു​മാ​റി​ന് ഏ​തു​സ​മ​യ​ത്ത് വേ​ണ​മെ​ങ്കി​ലും ബി​ജെ​പി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​മെ​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വ​ലെ​യു​ടെ പ്ര​സ്താ​വ​ന​യെ പാ​ടെ ത​ള്ളി​യാ​ണ് സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി രം​ഗ​ത്തെ​ത്തി​യ​ത്.

നി​തീ​ഷി​ന്‌ മ​ട​ങ്ങി​വ​ര​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ പോ​ലും ബി​ജെ​പി അ​തി​ന് ത​യാ​റ​ല്ല. രാം​ദാ​സ് അ​ത്താ​വ​ലെ ബി​ജെ​പി​യു​ടേ​യോ എ​ന്‍​ഡി​എ​യു​ടേ​യോ വ​ക്താ​വ​ല്ല. രാം​ദാ​സ് അ​ത്താ​വ​ലെ​യു​ടെ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം മാ​ത്ര​മാ​ണ​ത്.

നി​തീ​ഷ് കു​മാ​ര്‍ ഒ​രു ഭാ​ര​മാ​ണെ​ന്നും വോ​ട്ടു​ക​ള്‍ മ​റി​ക്കാ​നു​ള്ള ശേ​ഷി ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യ്ക്ക് ന​ഷ്ട​മാ​യ​താ​യും സു​ശീ​ല്‍ മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Related News
<