ശക്തമായ ശരീര വേദന; അഫ്സാന ആശുപത്രിയില്‍
Sunday, July 30, 2023 10:45 PM IST
പത്തനംതിട്ട: നൗഷാദ് കേസില്‍ ജാമ്യത്തിലിറങ്ങിയ ഭാര്യ അഫ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ ശരീര വേദനയേയും ചുമയേയും തുടര്‍ന്നാണ് അഫ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നൂറനാട് ആശുപത്രിയിലാണ് അഫ്സാന ചികിത്സ തേടിയിരിക്കുന്നത്.
നേരത്തെ ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന് പോലീസ് മര്‍ദിച്ച് പറയിപ്പിച്ചതാണെന്ന് അഫ്സാന വെളിപ്പെടുത്തിയിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു വെളിപ്പെടുത്തിയത്.
മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പോലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞിരുന്നു.