പാലക്കാട്ടെ വിദ്വേഷ മുദ്രാവാക്യം; സംഘപരിവാർ സംഘടനകൾക്കെതിരെ കേസ്
Sunday, July 30, 2023 6:07 PM IST
പാലക്കാട്: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുസ്ലിം യൂത്ത് ലീഗ് എന്നിവർക്കെതിരെ പാലക്കാട് കൊപ്പത്ത് സംഘടിപ്പിച്ച മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ സംഘപരിവാർ സംഘടനകൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. സംഘപരിവാർ സംഘടനകൾ നടത്തിയ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർക്കെതിരെയും സ്ത്രീകൾക്കെതിരെയും പ്രതിഷേധക്കാർ വിദ്വേഷ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം.
നേരത്തെ, കാസർഗോഡ് കാഞ്ഞങ്ങാട്ട് മണിപ്പുർ ഐക്യദാർഢ്യ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ എട്ട് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.