ഫോട്ടോ എടക്കുന്നതിനിടെ പുഴയിൽ വീണ് ഒരാൾ മരിച്ചു; നവദമ്പതികളെ കാണാതായി
Saturday, July 29, 2023 9:48 PM IST
തിരുവനന്തപുരം: വർക്കല പള്ളിക്കലിൽ പാറക്കെട്ടിൽനിന്നും ഫോട്ടോ എടക്കുന്നതിനിടെ പുഴയിൽ വീണ മൂന്നു പേരിൽ ഒരാൾ മരിച്ചു. നവദമ്പതികളെ കാണാതായി.
പകൽക്കുറി സ്വദേശി അൻസൽ ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം പുഴയിൽനിന്നും കണ്ടെത്തി. എന്നാൽ ഒഴുക്കിൽപ്പെട്ട സിദ്ദിഖ്, ഭാര്യ നൗഫി എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്.
അഞ്ച് ദിവസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പുഴയ്ക്ക് സമീപത്തുള്ള പാറയിൽ കയറി നിന്നു ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബന്ധു വീട്ടിൽ വിരുന്നിനു എത്തിയതായിരുന്നു ഇരുവരും.