ജപ്പാൻ ഓപ്പണ്‍: ശേഷം ലക്ഷ്യ മാത്രം
Friday, July 28, 2023 11:16 PM IST
ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ. ജാപ്പനീസ് താരമായ കൊകി വതാനബെയെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയായിരുന്നു ലക്ഷ്യ സെൻ സെമിയിലെത്തിയത്. സ്കോർ: 21-15, 21-19.
പുരുഷ സിംഗിൽസിൽ എച്ച്.എസ്. പ്രണോയിയും പുരുഷ ഡബിൾസിൽ സാത്വിക്സായ് രാജ്-ചിരാഗ് ഷെട്ടിയും ക്വാർട്ടറിൽ പുറത്തായി. പ്രണോയ് ലോക ഒന്നാം നന്പർ താരം ഡെന്മാർക്കിന്റെ വിക്ടർ അക്സെൽസെനിനോടാണ് പരാജയപ്പെട്ടത്. സ്കോർ: 19-21, 21-18, 21-8.
പുരുഷ ഡബിൾസിൽ കൊറിയൻ ഓപ്പണ്‍ ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ അപ്രതീക്ഷിത തോൽവി വഴങ്ങി. ചൈനീസ് തായ്പേയിയുടെ ലീ യാങ്-വാങ് ചി ലിൻ കൂട്ടുകെട്ടിനോടാണ് ഇന്ത്യൻ സഖ്യം ശക്തമായ പോരാട്ടത്തിനൊടുവിൽ കീഴടങ്ങിയത്. സ്കോർ: 21-15, 23-25, 21-16.