ടോ​ക്കി​യോ: ജ​പ്പാ​ൻ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ സെ​മി​യി​ൽ. ജാ​പ്പ​നീ​സ് താ​ര​മാ​യ കൊ​കി വ​താ​ന​ബെ​യെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നു കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ല​ക്ഷ്യ സെ​ൻ സെ​മി​യി​ലെ​ത്തി​യ​ത്. സ്കോ​ർ: 21-15, 21-19.

പു​രു​ഷ സിം​ഗി​ൽ​സി​ൽ എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും പു​രു​ഷ ഡ​ബി​ൾ​സി​ൽ സാ​ത്വി​ക്സാ​യ് രാ​ജ്-​ചി​രാ​ഗ് ഷെ​ട്ടി​യും ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. പ്ര​ണോ​യ് ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം ഡെ​ന്മാ​ർ​ക്കി​ന്‍റെ വി​ക്ട​ർ അ​ക്സെ​ൽ​സെ​നി​നോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 19-21, 21-18, 21-8.

പു​രു​ഷ ഡ​ബി​ൾ​സി​ൽ കൊ​റി​യ​ൻ ഓ​പ്പ​ണ്‍ ജേ​താ​ക്ക​ളാ​യ സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി വ​ഴ​ങ്ങി. ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ലീ ​യാ​ങ്-​വാ​ങ് ചി ​ലി​ൻ കൂ​ട്ടു​കെ​ട്ടി​നോ​ടാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കീ​ഴ​ട​ങ്ങി​യ​ത്. സ്കോ​ർ: 21-15, 23-25, 21-16.