ഭ​ര​ണ​ങ്ങാ​നം: അ​ൽ​ഫോ​ൻ​സാ തീ​ർ​ഥാ​ട​നകേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ രാ​ത്രി 9.30വ​രെ തു​ട​ർ​ച്ച​യാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​യി​രി​ക്കും.

രാ​വി​ലെ ഏ​ഴി​ന് മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാപ​റ​ന്പി​ൽ നേ​ർ​ച്ച​യ​പ്പം വെ​ഞ്ച​രി​ക്കും. 10.30ന് ​ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.12​ന് വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​ള്ള തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.