കലഞ്ഞൂർ നൗഷാദ് തിരോധാനം; ഭാര്യ അറസ്റ്റിൽ
Thursday, July 27, 2023 6:07 PM IST
പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് ഒന്നരവർഷം മുമ്പ് കാണാതായ നൗഷാദ് കൊലപ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസ്. കേസിൽ നൗഷൗദിന്റെ ഭാര്യ അഫ്സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു.
2021-ലാണ് നൗഷാദിനെ കാണാതായത്. മകന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദിന്റെ പിതാവ് കേസ് നൽകിയിരുന്നു. ഈ കേസിന്റെ ചോദ്യംചെയ്യലിനിടെ അഫ്സാന നൽകിയ മൊഴികളിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇതിനിടെ, നൗഷാദിനെ അഫ്സാന കൊന്ന് കുഴിച്ചിട്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചു.
തുടർന്ന് നൗഷാദും ഭാര്യയും വാടകയ്ക്ക് താമസിച്ചിരുന്ന പരുത്തിപ്പാറയിലെ വാടകവീടിന് സമീപത്തുള്ള നാല് സ്ഥലങ്ങളിൽ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. തുടർന്നാണ് അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ദമ്പതികൾ തമ്മിൽ സ്വരചേർച്ചയില്ലായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.