ഏക സിവിൽ കോഡ് പ്രക്ഷോഭം: കേരളത്തിന് തമിഴ്നാടിന്റെയും ഡിഎംകെയുടെയും പിന്തുണ
Wednesday, July 26, 2023 9:59 PM IST
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരേ കേരളത്തിൽ ഉയർന്നിരിക്കുന്ന പ്രതിഷേധ പരിപാടികൾക്ക് തമിഴ്നാട് സർക്കാരിന്റെയും ഡിഎംകെയും പൂർണ പിന്തുണ അറിയിച്ച് തമിഴ്നാട് ആരോഗ്യമന്ത്രിയും പ്രമുഖ നിയമജ്ഞനുമായ അഡ്വ. മാ സുബ്രഹ്മണ്യൻ. മുസ്ലിം കോഡിനേഷൻ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ഏകസിവിൽ കോഡിനെതിരായ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ബഹുസ്വരതക്ക് എതിരായ നീക്കമാണ് ഏക സിവിൽ കോഡെന്ന് മാ സുബ്രഹ്മണ്യൻ പറഞ്ഞു. വിഭിന്നമായ സംസ്ക്കാരങ്ങളും ആചാരങ്ങളുമുള്ള ഇന്ത്യയിൽ ഭിന്നത സൃഷ്ടിക്കാനാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ശ്രമിക്കുന്നത്. കേരളത്തിൽ അതിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ തമിഴ്നാട് സർക്കാരും ഡിഎംകെയും കൂടെ നിന്നു പിന്തുണക്കും-തമിഴ്നാട് ആരോഗ്യമന്ത്രി അറിയിച്ചു.