തി​രു​വ​ന​ന്ത​പു​രം: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ൽ സം​വ​ര​ണം ഉ​റ​പ്പാ​ക്കി കേ​ര​ളം. രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യി ആ​ണ് ട്രാ​ൻ​സ് വി​ഭാ​ഗ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യി ന​ഴ്സിം​ഗ് കോ​ഴ്സി​ന് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ എ​ല്ലാ കോ​ള​ജു​ക​ളി​ലെ​യും ബി​എ​സ്‌​സി ന​ഴ്സിം​ഗ്, ജ​ന​റ​ൽ ന​ഴ്സിം​ഗ് കോ​ഴ്സു​ക​ളി​ലും ഒ​രു സീ​റ്റ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു.