ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി മത്സരം ഒഴിവാക്കണം: വി.എം. സുധീരൻ
Tuesday, July 25, 2023 4:47 AM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി പിൻഗാമിയെ തെരഞ്ഞെടുക്കുന്ന കാര്യം രാഷ്ട്രീയ നേതൃത്വം പരിഗണിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
ഈ ഉപതെരഞ്ഞെടുപ്പിൽ മാത്രം മത്സരം ഒഴിവാക്കണമെന്നാണു തന്റെ ആഗ്രഹമെന്ന് സുധീരൻ വ്യക്തമാക്കി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായ മകൻ ചാണ്ടി ഉമ്മൻ വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്ന തന്റെ നിലപാടും സുധീരൻ വീണ്ടും പരസ്യമായി പ്രഖ്യാപിച്ചു.