തി​രു​വ​ന​ന്ത​പു​രം: സ്‌​പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി ബി​ജെ​പി. ഹൈ​ന്ദ​വ വി​ശ്വാ​സ​ങ്ങ​ളെ സ്പീ​ക്ക​ർ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ ആ​ർ.​എ​സ്. രാ​ജീ​വാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​ദ്യാ​ജ്യോ​തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നി​ട​യി​ലാ​ണ് സ്പീ​ക്ക​റു​ടെ വി​വാ​ദ പ്ര​സ്താ​വ​ന. സ്പീ​ക്ക​റി​ന്‍റെ ഹി​ന്ദു​വി​രു​ദ്ധ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ യു​വ​മോ​ർ​ച്ച​യും വി​എ​ച്ച്പി​യും പ​രാ​തി ന​ൽ​കി.

ഗ​ണ​പ​തി​യും പു​ഷ്പ​ക വി​മാ​ന​വു​മ​ല്ല ശാ​സ്ത്രം. അ​തൊ​ക്കെ മി​ത്തു​ക​ളാ​ണ്. ഹി​ന്ദു​ത്വ കാ​ല​ഘ​ട്ട​ത്തി​ലെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ പു​രോ​ഗ​മ​ന​ത്തെ പി​ന്നോ​ട്ട് ന​യി​ക്കും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​തൊ​ക്ക വെ​റും മി​ത്തു​ക​ളാ​ണ്. ടെ​ക്നോ​ള​ജി​യു​ഗ​ത്തെ അം​ഗീ​ക​രി​ക്ക​ണം. മി​ത്തു​ക​ളെ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ഷം​സി​ർ പ​റ​ഞ്ഞു.