ടെ​ൽ അ​വീ​വ്: സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​നു​ള്ള കോ​ട​തി​യു​ടെ അ​ധി​കാ​രം എ​ടു​ത്തു​ക​ള​യു​ന്ന വി​വാ​ദ ബി​ല്ലി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പാ​സാ​ക്കി ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റ്.

ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ബി​ൽ അ​വ​ത​ര​ണ​ത്തി​നി​ടെ പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തോ​ടെ 64 -0 എ​ന്ന നി​ല​യി​ലാ​ണ് ബി​ൽ പാ​സാ​ക്കാ​നു​ള്ള വോ​ട്ടിം​ഗ് അ​വ​സാ​നി​ച്ച​ത്.

ജ​ഡ്ജി​മാ​രെ നി​യ​മി​ക്കാ​നു​ള്ള പ്ര​ക്രി​യ​യി​ലും മാ​റ്റം വ​രു​ത്താ​ൻ ബി​ല്ലി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക​യ​റ്റി നി​യ​മ​സം​വി​ധാ​ന​ത്തെ കൈ​പ്പി​ടി​യി​ലാ​ക്കാ​നാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ നീ​ക്ക​മെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്നും രാ​ജ്യ​മെ​ങ്ങും വ​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ത​ല​സ്ഥാ​ന​ന​ഗ​രി​യി​ല​ട​ക്കം വ​മ്പ​ൻ പ്ര​തി​ഷേ​ധ​ജാ​ഥ ന​ട​ത്തി​യ നെ​ത​ന്യാ​ഹു വി​രു​ദ്ധ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചും ബ​ലം​പ്ര​യോ​ഗി​ച്ചു​മാ​ണ് സ്ഥ​ല​ത്ത് നി​ന്ന് നീ​ക്കി​യ​ത്.