സ്വര്‍ണ വിലയില്‍ മാറ്റമില്ല
Monday, July 24, 2023 1:27 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അവസാന വ്യാപാര ദിനമായിരുന്ന ശനിയാഴ്ച പവന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ജൂലൈ 20ന് പവന് 44,560 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന വില.