ഏ​ഥ​ൻ​സ്: ഗ്രീ​ക്ക് ദ്വീ​പാ​യ റോ​ഡ്സി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ലം ക​ത്തി​ന​ശി​ച്ചു. പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ റോ​ഡ്സി​ൽ നി​ന്ന് 19,000 പേ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി എ​രി​യു​ന്ന കാ​ട്ടു​തീ, ശ​ക്ത​മാ​യ കാ​റ്റി​നെ​ത്തു​ട​ർ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വ​സി​ക്കു​ന്ന തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​പ്പു​ക ശ്വ​സി​ച്ച് അ​വ​ശ​ത​യി​ലാ​യ ഒ​രു യു​വാ​വി​നെ​യും ഗ​ർ​ഭി​ണി​യാ​യ ഒ​രു യു​വ​തി​യെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ(​പ്രാ​ദേ​ശി​ക സ​മ​യം) ശ​ക്ത​മാ​യ കാ​ട്ടു​തീ അ​ണ​യ്ക്കാ​നാ​യി അ​ഗ്നി​ര​ക്ഷാ സേ​ന​യും കോ​സ്റ്റ് ഗാ​ർ​ഡ് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ശ്ര​മം തു​ട​രു​ക​യാ​ണ്.