കൊറിയ ഓപ്പൺ: ഒന്നാം റാങ്കുകാരെ വീഴ്ത്തി സാത്വിക് - ചിരാഗ് സഖ്യത്തിന്റെ കിരീടനേട്ടം
Sunday, July 23, 2023 6:21 PM IST
സിയോൾ: റാങ്കിംഗ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഫജർ ആൽഫിയൻ - റിയാൻ അർഡിയാന്റോ സഖ്യത്തെ വീഴ്ത്തി കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി കൂട്ടുകെട്ട്.
17-21, 21 -13, 21 -14 എന്ന സ്കോറിനാണ് ഒന്നാം സീഡുകാരയ ഇന്തൊനേഷ്യൻ സഖ്യത്തെ ഇന്ത്യൻ ചുണക്കുട്ടികൾ വീഴ്ത്തിയത്. 11 താരങ്ങളുമായി കൊറിയൻ ഓപ്പണിനെത്തിയ ഇന്ത്യയുടെ മറ്റെല്ലാ താരങ്ങളും ഫൈനൽ കാണാതെ പുറത്തായതിനാൽ സാത്വിക് - ചിരാഗ് സഖ്യം മാത്രമായിരുന്നു രാജ്യത്തിന്റെ കിരീടപ്രതീക്ഷ.
ആദ്യ ഗെയിം നഷ്ടമായെങ്കിലും ആത്മവിശ്വാസത്തോടെ തിരിച്ചുവന്ന ഇരുവരും ചേർന്ന് മത്സരവും കിരടവും കൈപ്പിടിയിലൊതുക്കുകയായിരുന്നു.