പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന്: കെ. സുധാകരൻ
സ്വന്തം ലേഖകൻ
Sunday, July 23, 2023 1:42 PM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർഥിയാക്കില്ല. ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണ്. അവർ പറയുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
പുതുപ്പള്ളിയിലെ സ്ഥാനാർഥി സംബന്ധിച്ച് അനൗപചാരിക ചർച്ച തുടങ്ങിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഔദ്യോഗിക ചർച്ച നടത്തി തീരുമാനത്തിലേക്ക് പോകുമെന്നും സുധാകരൻ പറഞ്ഞു.