മണിപ്പൂരിൽ കേന്ദ്രം കൃത്യസമയത്ത് ഇടപെട്ടെങ്കില് ഇതൊന്നും സംഭവിക്കില്ലായിരുന്നു: ഇറോം ശര്‍മിള
Friday, July 21, 2023 5:47 PM IST
ബംഗളൂരു: മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ പരോള്‍ പോലും നല്‍കാതെ ആജീവനാന്തം ശിക്ഷിക്കണമെന്നു ഇറോം ശര്‍മിള.
മണിപ്പുരില്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
കലാപം ശമിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇറോം ശര്‍മിള കത്തെഴുതിയിരുന്നു.