മണിപ്പുർ സംഭവം അപലപനീയവും ഹൃദയഭേദകവും: മായാവതി
വെബ് ഡെസ്ക്
Friday, July 21, 2023 1:21 PM IST
ന്യൂഡൽഹി: മണിപ്പുരിൽ കലാപകാരികൾ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം അപലപനീയവും ഹൃദയഭേദകവുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.
കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നത് ആശങ്കാജനകമാണ്. പാർലമെന്‍റിൽ അർഥവത്തായ ചർച്ച നടക്കണമെന്നും മായാവതി പറഞ്ഞു.
മണിപ്പുരിലെ ക്രമസമാധാനനില തകർന്നിരിക്കുകയാണ്. കലാപത്തെ നേരിടുന്നതിൽ പരാജയപ്പെട്ട മണിപ്പുർ മുഖ്യമന്ത്രിക്ക് ബിജെപി സംരക്ഷണം നൽകുകയാണെന്നും മായാവതി കുറ്റപ്പെടുത്തി.