രാഹുലും സോണിയയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി
Tuesday, July 18, 2023 11:21 PM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവർ സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി.
ബംഗളൂരുവിലെ സംയുക്ത പ്രതിപക്ഷ കക്ഷിയോഗത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന വിമാനം മധ്യപ്രദേശിലെ ഭോപ്പാൽ രാജാ ഭോജ് വിമാനത്താവളത്തിലാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.