പോളണ്ടിൽ ചെറുവിമാനം തകർന്നുവീണ് അഞ്ച് പേർ മരിച്ചു; ഏഴു പേർക്ക് പരിക്ക്
Tuesday, July 18, 2023 9:13 AM IST
വാർസോ: പോളണ്ടിലെ വാർസോയിൽ ചെറുവിമാനം തകർന്നുവീണു അഞ്ച് പേർ മരിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി ആദം നീഡ്സിയേൽസ്കി പറഞ്ഞു.
സെസ്ന 208 എന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. എയർഫീൽഡിന് സമീപമുള്ള ഹാംഗറിലേക്കാണ് വിമാനം തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് അഗ്നിശമനസേനാ വക്താവ് അറിയിച്ചു.