കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ടും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ ജോ​ലി അ​വ​സാ​നി​പ്പി​ച്ചും രാ​ജ്യം​വി​ട്ട​ത് പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ. സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം മൂ​ലം ജോ​ലി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

നാ​ടു​ക​ട​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ഫി​ലി​പ്പീ​ൻ​സ്, ശ്രീ​ല​ങ്ക​ൻ, ഈ​ജി​പ്തു​കാ​ർ, ബം​ഗ്ലാ​ദേ​ശി​ക​ൾ എ​ന്നി​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ൽ ആ​യി​ര​ത്തി​ലേ​റെ പ്ര​വാ​സി​ക​ളാ​ണ് നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ളാ​ണ് കു​വൈ​റ്റ് വി​ട്ട​ത്. ഇ​വ​രി​ൽ ഏ​ഴാ​യി​രം പേ​രും സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​യി​രു​ന്നു. നി​ല​വി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ 91,000 പേ​രാ​ണ് വി​ദേ​ശി​ക​ൾ.