ഡർബനിൽ തീപിടിത്തം; നൂറുകണക്കിന് വീടുകൾ കത്തിനശിച്ചു
Monday, July 17, 2023 10:24 AM IST
ഡർബൻ: ദക്ഷിണാഫ്രിക്കൻ തുറമുഖ നഗരമായ ഡർബനിലെ ചേരി പ്രദേശത്തുണ്ടായ തീപിടുത്തത്തിൽ നൂറുകണക്കിന് വീടുകൾ നശിച്ചു. ഞായറാഴ്ച പുലർച്ചെ കെന്നഡി റോഡിലെ അനൗപചാരിക സെറ്റിൽമെന്റിലാണ് സംഭവം. തീപിടുത്തത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്.
ആയിരത്തിലേറെ വീടുകൾ കത്തിനശിച്ചെന്നും മൂവായിരത്തിലേറെ ആളുകൾ ഭവനരഹിതരായെന്നും ദക്ഷിണാഫ്രിക്കിലെ റെഡ് ക്രോസ് വക്താവ് അറിയിച്ചു. തീപിടിത്തത്തിൽ കൂടുതൽ പേർ മരിച്ചുണ്ടോയെന്ന് തെരച്ചിൽ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാൽ, മദ്യപിച്ചെത്തിയ രണ്ടുപേർ തമ്മിലുണ്ടായ തർക്കമാണ് ദുരന്തത്തിൽ എത്തിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.