ഇന്ന് കർക്കടകവാവ്; ബലിതർപ്പണ പുണ്യത്തിൽ വിശ്വാസികൾ
Monday, July 17, 2023 10:25 AM IST
കൊച്ചി: രാമായണമാസത്തിന്റെ ആരംഭവും വാവ് ബലിയർണപ്പണദിനവും ഒന്നിച്ചെത്തിയ അപൂർവ സന്ദർഭം ഭക്ത്യാദരങ്ങളോടെ കൊണ്ടാടി വിശ്വാസികൾ.
മൺമറഞ്ഞ പൂർവികർക്ക് ബലിയർപ്പിക്കാനായി പുലർച്ചെ മുതൽ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലേക്ക് ജനം ഒഴുകിയെത്തി. ബലിതർപ്പണ ചടങ്ങുകൾക്കായി മിക്ക ക്ഷേത്രങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ആലുവ ശിവക്ഷേത്രം, വയനാട് തിരുനെല്ലി പാപനാശം, തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ പുലർച്ചെ രണ്ട് മുതൽ വിശ്വാസികൾ ബലിതർപ്പണ ചടങ്ങുകൾ നടത്തി.