സൗദിയിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു
Monday, July 17, 2023 10:25 AM IST
റിയാദ്: സൗദിയിൽ പണപ്പെരുപ്പം 2.7 ശതമാനം കുറഞ്ഞു. ജനറൽ അഥോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് കണക്കു പുറത്തു വിട്ടത്. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധന അനുഭവപ്പെട്ടു.
രാജ്യത്തെ ജീവിതച്ചെലവ് സൂചികയെ അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പം കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജൂണിൽ ഹൗസിംഗ്, വെള്ളം, വൈദ്യുതി, പാചകവാതകം, വാഹന ഇന്ധനം എന്നിവയുടെ വിലയിൽ മൊത്തത്തിൽ 9.1 ശതമാനം വർധനയുണ്ടായി.
കെട്ടിട വാടകയിനത്തിലാണ് ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയത്. പത്ത് മുതൽ 22 ശതമാനം വരെ ഈ മേഖലയിൽ വർധനവ് അനുഭവപ്പെട്ടു. റെസ്റ്റോറന്റ്, ഹോട്ടൽ നിരക്കുകൾ 4.3 ശതമാനവും വിദ്യാഭ്യാസം മൂന്നു ശതമാനവും വർധിച്ചു.
അതേസമയം, വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും 2.9 ശതമാനം വിലക്കുറവുണ്ടായി. ആശയവിനിമയ ചെലവ് 0.7 ശതമാനം കുറഞ്ഞു, കൂടാതെ വിവിധ വ്യക്തിഗത സാധനങ്ങൾക്കും സേവനങ്ങൾക്കും 0.1 ശതമാനം കുറവുണ്ടായി.