മുതലപ്പൊഴിയിൽ കലാപമുണ്ടാക്കാൻ ഗൂഢശ്രമം നടന്നു: മന്ത്രി സജി ചെറിയാൻ
Thursday, July 13, 2023 8:00 PM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ അപകടത്തിൽ മരിച്ച മുതലപ്പൊഴിയിൽ മന്ത്രിമാർ എത്തിയപ്പോൾ കലാപം ഉണ്ടാക്കാൻ ഗൂഢശ്രമം നടന്നതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ.
മന്ത്രിമാർ പ്രകോപനമുണ്ടാക്കി എന്നത് ശുദ്ധനുണയാണ്. മന്ത്രിമാർ തന്ത്രപരമായി ഇടപെട്ടതിനാൽ കലാപം ഒഴിവായി. ലത്തീൻ സമുദായത്തിൽ 90 ശതമാനം ആളുകളും സർക്കാരിനൊപ്പമാണ്. ചില പുരോഹിതർക്ക് തെറ്റിദ്ധാരണയുണ്ട്.
കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ കാണാൻ തിരുവനന്തപുരത്തെ ആർച്ച് ബിഷപ് തയാറായില്ല. വിഴിഞ്ഞത്തേത് പോലെ കെണിയിൽ വീഴ്ത്താനാണെന്ന് പിതാവിന് മനസിലായെന്നും സജി ചെറിയാൻ പറഞ്ഞു.