മാർ ജോസഫ് പാംപ്ലാനിക്കെതിരെ എം.എം. മണി
Thursday, July 13, 2023 10:49 PM IST
ഇടുക്കി: തലശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ അധിക്ഷേപ വാക്കുകളുമായി മുൻ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം.എം. മണി.
റബറിന് 300 രൂപയാക്കിയാൽ ബിജെപിക്ക് എംപിയെ കൊടുക്കാമെന്ന് ഒരു കത്തോലിക്ക ബിഷപ് പറഞ്ഞുവെന്നും അദ്ദേഹം ഇപ്പോൾ നാവടക്കിയെന്നും മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എം.എം. മണി പറഞ്ഞു.
നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെ മണിപ്പൂരിൽ കത്തോലിക്കരെ കൊന്നുകൊണ്ട് ഇരിക്കുകയാണ്. ബിഷപുമാരെയും തട്ടും.
റബറിന് 300 രൂപ കിട്ടിയാൽ ബിജെപിക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ് ഇപ്പോൾ നാവടക്കി ഇരിക്കുകയാണെന്നും മണി പരിഹസിച്ചു.