ദേവ്ധർ ട്രോഫി ടീമിൽ ഇടംനേടി തെൻഡുൽക്കർ ജൂണിയർ
Wednesday, July 12, 2023 2:37 PM IST
മുംബൈ: ദേവ്ധർ ട്രോഫി സോണൽ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സൗത്ത് സോൺ ടീമിൽ ഇടം നേടി പേസർ അർജുൻ തെൻഡുൽക്കർ.
നിലവിൽ ഗോവൻ ടീമിന് വേണ്ടി കളിക്കുന്ന തെൻഡുൽക്കർ ഈ സീസണിലെ ഏഴ് ഏകദിന മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകൾ നേടിയിരുന്നു. ഗോവയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് നേട്ടക്കാരനായതോടെയാണ് തെൻഡുൽക്കറെ ദേവ്ധർ ട്രോഫി ടീമിലേക്ക് തെരഞ്ഞെടുത്തത്.
മായങ്ക് അഗർവാൾ നായകനായ ടീമിൽ, കർണാടകയുടെ വി. വിശാഖ്, വിദ്വത് കാവേരപ്പ എന്നിവർ നയിക്കുന്ന പേസ് നിരയുടെ ഭാഗമായിരിക്കും തെൻഡുൽക്കർ ജൂണിയർ. ഓഗസ്റ്റിൽ നടക്കുന്ന ബിസിസിഐ എമർജിംഗ് ഓൾറൗണ്ടേഴ്സ് ക്യാമ്പിലേക്കും തെൻഡുൽക്കർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പുതുച്ചേരിയിൽ വച്ച് ജൂലൈ 24-നാണ് ദേവ്ധർ ട്രോഫി ടൂർണമെന്റ് ആരംഭിക്കുന്നത്.