ബംഗാളിൽ ബലിയാടുകൾ മുസ്ലിംകൾ: ഒവൈസി
Tuesday, July 11, 2023 8:44 AM IST
ഹൈദരാബാദ്: പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷം വർഗീയലഹളയായി മാറിയെന്നും ബിജെപി-തൃണമൂൽ സംഘർഷത്തിൽ നിരപരാധികളായ മുസ്ലിംകൾ ബലിയാടാവുകയാണെന്നും എൈഎംഐഎം അധ്യക്ഷൻ അസദുദീൻ ഒവൈസി. ഇതുവരെ അക്രമസംഭവങ്ങളിലായി 15 മുസ്ലിംകൾ കൊല്ലപ്പെട്ടുവെന്ന് ഉവൈസി പറഞ്ഞു.
ബൂത്ത് പിടിത്തം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയ19 ജില്ലകളിലെ ഏഴുനൂറോളം ബൂത്തുകളിലാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷൻ റീ പോളിംഗിന് ഉത്തരവിട്ടത്. കനത്ത സുരക്ഷയിൽ ഇന്നലെ റീപോളിംഗ് നടന്ന ബൂത്തുകളിൽ അതിക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.