ബ​തു​മി: അ​ണ്ട​ർ 21 യൂ​റോ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇം​ഗ്ല​ണ്ട് ജേ​താ​ക്ക​ൾ. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് സ്പെ​യി​നി​നെ വീ​ഴ്ത്തി​യാ​ണ് ഇം​ഗ്ലി​ഷ് യു​വ​നി​ര ത​ങ്ങ​ളു​ടെ ആ​ദ്യ അ​ണ്ട​ർ 21 യൂ​റോ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

45+4'-ാം മി​നി​റ്റി​ൽ കേ​ർ​ടി​സ് ജോ​ൺ​സ് ആ​ണ് ടീ​മി​നാ​യി വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. കോ​ൾ പാ​മ​ർ തൊ​ടു​ത്ത ഫ്രീ​കി​ക്ക് വ​ല​യി​ലെ​ത്തി​ച്ചാ​ണ് ജോ​ൺ​സ് ടീ​മി​ന് ലീ​ഡ് ന​ൽ​കി​യ​ത്.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രു ഗോ​ൾ പോ​ലും വ​ഴ​ങ്ങാ​തെ ഫൈ​ന​ലി​ലെ​ത്തി​യ ഇം​ഗ്ല​ണ്ടി​ന്‍റെ വ​ല​യി​ൽ, ഇ​ട​വേ​ള സ​മ​യ​ത്തി​ന് തൊ​ട്ടു​പി​റ​കെ സ്പെ​യി​ൻ പ​ന്തെ​ത്തി​ച്ചെ​ങ്കി​ലും റ​ഫ​റി ഓ​ഫ്സൈ​ഡ് വി​ളി​ച്ചു.

മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക​സ​മ​യ​ത്ത് ഏ​ബെ​ൽ റു​യി​സ് തൊ‌​ടു​ത്ത പെ​ന​ൽ​റ്റി കി​ക്ക് ഗോ​ളി ജെ​യിം​സ് ട്രാ​ഫോ​ഡ് ത​ടു​ത്തി​ട്ട​തോ​ടെ ഇം​ഗ്ല​ണ്ട് കി​രീ​ട​മു​റ​പ്പി​ച്ചു.