മണിപ്പുരിലെ ആക്രമണത്തിൽ കേന്ദ്രമന്ത്രിയോട് ആശങ്ക അറിയിച്ച് മാർ താഴത്ത്
Saturday, July 8, 2023 9:42 PM IST
തൃശൂർ: മണിപ്പുർ കലാപത്തിൽ ക്രിസ്തീയ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രമന്ത്രിയോട് ആശങ്ക അറിയിച്ച് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്. ശനിയാഴ്ച വൈകിട്ട് ബിഷപ്സ് ഹൗസ് സന്ദർശിച്ച കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിനോടാണു മാർ താഴത്ത് ഇക്കാര്യം അറിയിച്ചത്.
കലാപം നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും രാജ്യത്ത് ക്രിസ്തീയ വിശ്വാസികൾക്കെതിരായ അതിക്രമം വർധിക്കുന്ന സാഹചര്യമാണെന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. മണിപ്പുരിൽ ഹിന്ദു- ക്രിസ്ത്യൻ സംഘർഷമല്ലെന്നും കുക്കി, മെയ്ത്തി വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
മണിപ്പുരിൽ കേന്ദ്രസർക്കാർ സമാധാനം ആഗ്രഹിക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.